കേരള കോണ്‍ഗ്രസിന്റെ ഏക വൈസ് ചെയര്മാന് പി സി ജോര്‍ജ്ജ് ഗണേഷിനിട്ട് ഒരു ബോംബ് ഇട്ടപ്പോള്‍ ജോര്‍ജ്ജിനിട്ട് പഴയ സഖാവ് ഗൗരിയമ്മയും ഇട്ടു ഒരു ബോംബ്. 1980കളുടെ ഒരു ഫ്ലാഷ് ബാക്ക് ബോംബ്. ഏതോ ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു ഗൗരിയമ്മ ജോര്‍ജ്ജിന്റെ ജാര സന്തതിയുടെ ചുരുള്‍ അഴിച്ചത്. പക്ഷെ ഗൗരിയമ്മയുടെ വാക്കുകളെ ശ്രദ്ധിച്ചവര്‍ക്കറിയാം, ദേഷ്യത്തിലായിരുന്നു ഗൗരിയമ്മ പ്രതികരിച്ചത്. ഒരു പക്ഷെ റിപ്പോര്‍ട്ടറുടെ ചോദ്യത്തോട് അലോസരം തോന്നിയതിനാല്‍ ആവണം. എന്നെ ബുദ്ധിമുട്ടിക്കരുത് എന്നൊരു വാക്കും ഗൗരിയമ്മ അവസാനം ഉപയോഗിച്ചിരുന്നു. ചാനലില്‍ നമ്മള് കാണുന്നത് എഡിറ്റഡ് ക്ലീപ്പുകള്‍ ആണെന്നതിനാല്‍ അതിന് മുന്‍പ് ഗൗരിയമ്മ പറഞ്ഞതോ റിപ്പോര്‍ട്ടര്‍ ചോദിച്ചതോ നമുക്ക് അറിയില്ല.
ഗൗരിയമ്മയുടെ ആരോപണം ജോര്‍ജ്ജിനെ നന്നേ ചൊടിപ്പിച്ചിട്ടുണ്ട്. മുതുക്കി തള്ള എന്നു വരെയായി തെറിയുടെ കനം, അത് ഉടനെ തന്നെ അതിര് കടക്കാന്‍ സാധ്യതയുണ്ട്. ഗൗരിയമ്മയുടെ പ്രസ്താവന വന്നതിന് തൊട്ടു പുറകേ തന്നെ, പി. സി. ജോര്‍ജ്ജിനെ തേടി ഒരു സ്ത്രീ നിയമസഭയില്‍ വന്ന സംഭവം പ്രതിപാദിക്കുന്ന പത്ര കട്ടിങ് ഫെയ്സ്ബുക്കിലും മറ്റും പ്രചരിച്ചു തുടങ്ങി. എന്നാല്‍ ആരോപണം നിഷേധിക്കുക മാത്രമല്ല, ജോര്‍ജ്ജ് കോപാകുലന് ആകുക കൂടി ചെയ്തു. ജോര്‍ജ്ജിന്റെ രോഷ പ്രകടനം കാണണം എന്നുള്ളവര്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നികേഷ് കുമാര്‍ ജോര്‍ജ്ജുമായി നടത്തിയ ക്ലോസ് എന്‍കൗണ്ടര്‍ കാണുക. സ്വന്തം സ്വഭാവത്തിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് നേരിട്ട് അറിവുള്ള ഒരാള്‍ പറയുമ്പോള്‍ ജോര്‍ജ്ജിന് ഇത്രയും ദേഷ്യം വരുമ്പോള്‍ ഗണേഷിന് എന്തുമാത്രം ദേഷ്യം വന്നു കാണും. ഗണേഷന് എല്ലാം ഉള്ളില്‍ ഒതുക്കി. പരാതിയുമില്ല പരിഭവവുമില്ല.
ഗൗരിയമ്മ പറഞ്ഞ കാര്യങ്ങളെ ഗൗരവമായി എടുക്കാതെ ജോര്‍ജ്ജിനിട്ട് കിട്ടി പണി, എന്ന തമാശ രൂപേണയാണ് മിക്ക മാധ്യമങ്ങളും കൈകാര്യം ചെയ്തതായി തോന്നിയത്. സ്ത്രീ വിഷയങ്ങളില്‍ ആരോപണ വിധേയരായവര്‍ അധികാരത്തില്‍ തുടരുന്ന ഒരു പ്രവണത കോണ്‍ഗ്രസില്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് തന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്, അപ്പോ പിന്നെ ജോര്‍ജ്ജ് രാജി വെയ്ക്കേണ്ടേ, അതല്ലേ മര്യാദ.
ഇതെന്റെയല്ല, എന്റെ ഗര്‍ഭം ഇങ്ങനെയല്ല, എന്നൊക്കെ ജോര്‍ജ്ജിന് ജഗതി സ്റ്റെലില്‍ വിളിച്ചു പറയാം. പക്ഷെ പുറത്തു വരുന്ന വിവരങ്ങള്‍ എല്ലാം ജോര്‍ജ്ജിന്റെ നേര്‍ക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. കേന്ദ്രത്തില്‍ എന്‍ഡി തിവാരി കുടുങ്ങിയത് പോലെ ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ ചിലപ്പോള്‍ ജോര്‍ജ്ജും കുടുങ്ങിയേക്കാം. എന്താ ജോര്‍ജ്ജ് സാറെ, നമുക്ക് ഒന്നു ഡിഎന്‍എ ടെസ്റ്റ് നടത്തിയാലോ. ജോര്‍ജ്ജിന്റെ വാദ പ്രകാരം കുട്ടിയുടെ അപ്പന്റെ പേര് സോമന്, പക്ഷെ കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകളിലെല്ലാം ജോര്‍ജ്ജ്. സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിക്കപ്പെട്ടതാകാം എന്ന വാദം ജോര്‍ജ്ജിന് നിരത്താം, വിലപോകുമെന്ന് മാത്രം കരുതരുത്. ജോര്‍ജ്ജിനെതിരെ കള്ള ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ ഭാവി കളയാനായിരുന്നു അച്ചാമ്മ എന്ന സ്ത്രീയുടെ ലക്ഷ്യമെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ആകാമായിരുന്നു. ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത് അച്ചാമ്മയല്ല, മറ്റു പലരുമാണെന്ന വസ്തുതയും നാം പ്രത്യേകം സ്മരിക്കണം. എന്റെ അറിവ് ശരിയാണെങ്കില്‍ അച്ചാമ്മക്ക് ഉള്ളത് ഒരു മകളാണ്. ആ പെണ്‍കുട്ടി പഠിച്ച നേഴ്സിങ് കോളേജിലെ സര്‍ട്ടിഫിക്കറ്റുകളില്‍ എല്ലാം അപ്പന്റെ പേര് ജോര്‍ജ്ജ്. അതിനുള്ള വിശദീകരണം ജോര്‍ജ്ജ് തന്നെ തരുമാരിക്കും.
പ്രശ്നം എത്ര രൂക്ഷമാണെങ്കിലും കോണ്‍ഗ്രസുകാരുടെ രക്ഷക്ക് മനോരമ എത്തും എന്ന് ജോര്‍ജ്ജ് വിഷയത്തിലും മനോരമ തെളിയിച്ചിരിക്കുന്നു. സൂര്യനെല്ലി കേസില്‍ കുര്യനെതിരെ തെളിവു നല്കിയ വൃദ്ധയായ സ്ത്രീയുടെ വീട്ടില്‍ പോയി ഓര്‍മ്മ പിശക് കൊണ്ട് പറഞ്ഞു പോയതാണെന്ന് പറയിപ്പിച്ച അതേ തന്ത്രമാണ് മനോരമ ജോര്‍ജ്ജിന്റെ വിഷയത്തിലും സ്വീകരിച്ചിരിക്കുന്നത്. ജോര്‍ജ്ജിനെ കുടുക്കാന്‍ ആസൂത്രീത ശ്രമം നടക്കുകയാണെന്നാണ് അച്ചാമ്മയുടെ ആരാപണം. ഗൗരിയമ്മ പറഞ്ഞതെല്ലാം തെറ്റാണ് തുടങ്ങി ലോകകാര്യം മൊത്തം പറഞ്ഞ അച്ചാമ്മ പക്ഷെ കുഞ്ഞിന്റെ അപ്പന് ആരാണെന്ന് മാത്രം പറഞ്ഞില്ല, അപ്പനെ മാധ്യമത്തിലൂടെ പ്രഖ്യാപിക്കേണ്ടി വരുന്ന ഒരമ്മയുടെ മാനസിക അവസ്ഥ കണക്കിലെടുത്താല്‍ ക്ഷമിക്കാവുന്നത് മാത്രമേ ഉള്ളു. മനോരമയുടെ ലേഖകന്‍ അത് അറിയാന്‍ താല്പര്യമില്ലാത്ത സ്ഥിതിക്ക് വായനക്കാരായ നമുക്ക് അത് അറിയാന്‍ അവകാശമില്ല.