മുംബൈ : ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് രണ്ട് വിക്കറ്റ് നഷ്ടം. മറുപടി ബാറ്റിങ്ങില്‍ കിവീസിന് 30 റണ്‍സെടുക്കുന്നതിനിടെ ഡെവോണ്‍ കോണ്‍വെയെ നഷ്ടമായി. 15 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്. പിന്നീട് 22 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ രചിന് രവീന്ദ്രയെയും ഷമി തന്നെ പുറത്താക്കി ന്യൂസിലന്‍ഡ് സ്കോര്‍ 39 ല്‍ നില്‍ക്കെ എട്ടാമത്തെ ഓവറിലായിരുന്നു വിക്കറ്റ്.
എന്നാല്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലും ചേര്‍ന്ന് കരകയറ്റി ഇരുവരും ടീമിനെ 150 എന്ന മെച്ചപ്പെട്ട സ്കോറിലേക്ക് എത്തിച്ചു. ഇന്ത്യന്‍ പേസര്‍മാരെ കടന്നാക്രമിക്കാതെ ശരാശരി റണ്‍റേറ്റിലാണ് കിവീസ് ലക്ഷ്യത്തിലേക്ക് അടുക്കുന്നത്. 29 ഓവര്‍ പിന്നിടുമ്പോള്‍ 188 ന് രണ്ട് എന്ന നിലയിലാണ് കിവീസ്.
നേരത്തെ വിരാട് കോഹ്ലിയുടെയും ശ്രയസ് അയ്യരുടെയും സെഞ്ച്വറി കരുത്തിന്റെ ബലത്തിലാണ് 397 എന്ന കൂറ്റന്‍ സ്കോര്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്.നായകന് രോഹിത് ശര്‍മയുടെ തുടക്കത്തിലെ വെടിക്കെട്ട് പ്രകടനവും ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്സും ഇന്ത്യന്‍ ഇന്നിങ്സില്‍ നിര്‍ണായകമായി.