തൃശൂര്‍/ കോഴിക്കോട് : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൃശൂരിലും കോഴിക്കോട്ടും നടത്തിയ മാർച്ചിൽ സംഘർഷം. രണ്ടിടത്തും സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് പ്രവർത്തകർ ദേശീയ പാത ഉപരോധിക്കുകയാണ്.
തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറാതെ ഇവിടെ കൂടിനിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീ സിന് നേരേ പ്രവര്‍ത്തകര്‍ കല്ലും കുപ്പിയുമെറിഞ്ഞ് പ്രതിഷേധിച്ചു. കളക്ട്രേറ്റിന് മുന്നില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ഇളക്കിമാറ്റി പ്രവര്‍ത്തകര്‍ റോഡിന് കുറുകെ ഇട്ടു. ദേശീയപാതയില്‍ റോഡ് ഉപരോധിച്ച് പ്രവര്‍ത്തര്‍ പ്രതിഷേധം തുടരുകയാണ്. സമരം അക്രമാസക്തമായതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രവര്‍ത്തകരെ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്ത് നീക്കാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. ബാരിക്കേഡുകള്‍ ഇളക്കിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ വനിതാപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഓടയിലേക്ക് മറിഞ്ഞുവീണു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിക്കുകയാണ്.