മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം
May 16, 2023സിദ്ധാരാമയ്യക്ക് കീഴിൽ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന് ശിവകുമാർ, ഡികെയെ അനുനയിപ്പിക്കാൻ സോണിയ ഇടപെടുന്നു
May 16, 2023
കൊച്ചി: ഓസ്ട്രേലിയന്‍ ലീഗിലെ പ്രമുഖ ടീമായ ന്യൂകാസില്‍ ജെറ്റ്സിൽനിന്ന് വിംഗറെ ടീമിലെത്തിച്ച് കേരളാ ബ്ളാസ്റ്റേഴ്സ്. ഓസ്ട്രേലിയന്‍ ദേശീയ ടീം അംഗം കൂടിയായ ജോഷ്വ സൊറ്റിരിയോയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് . അടുത്ത സീസണില്‍ മടങ്ങുന്ന അപോസ്തലസ് ജിയാനുവിന് പകരക്കാരനായാണ് ജോഷ്വയുടെ വരവ്. രണ്ട് വർഷത്തേക്കാണ് താരവുമായി ക്ലബ് കരാറിലെത്തിയത്. കരാർ തുക ക്ലബ് വെളിപ്പെടുത്തിയിട്ടില്ല. 27 കാരനായ ജോഷ്വ ഓസ്ട്രേലിയ അണ്ടര്‍ 20, അണ്ടര്‍ 23 ടീമുകളില്‍ കളിച്ചിട്ടുണ്ട്. ആകെ 13 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും നേടി. മാര്‍ക്കോണി സ്റ്റാലിയോണ്സ്, വെസ്റ്റേണ്‍ സിഡ്നി വാന്‍ഡെറേഴ്സ്, വെല്ലിങ്ടണ്‍ ഫീനിക്സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചു.ന്യൂകാസില്‍ ജെറ്റ്സിനുവേണ്ടി 23 മത്സരങ്ങള്‍ കളിച്ച താരം മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടി. |
|
|