അട്ടപ്പാടി കോട്ടത്തറ ആശുപത്രി നിരീക്ഷണ മുറിയിൽ ആദിവാസി യുവതിക്ക് നേരെ പീഡന ശ്രമം. കോട്ടത്തറ ആശുപത്രിയിൽ ഇന്ന് പുലർച്ചയാണ് സംഭവം നടന്നത്. യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ച താവളം സ്വദേശി ചന്ദ്രൻ (42)നെ അഗളി പൊലിസ് കസ്റ്റഡിയിൽ എടുത്തു.
ബൈക്ക് അപകടത്തിൽപ്പെട്ടതായി പറഞ്ഞാണ് ചന്ദ്രൻ ചികിത്സ തേടിയത്. ഡോക്ടർ പരിശോധിച്ച് ചന്ദ്രനെ നിരീക്ഷണ മുറിയിൽ കിടത്തിയിരിക്കുകയായിരുന്നു. അപ്പോഴാണ് സമീപത്ത് നിരീക്ഷണത്തിനായി കിടത്തിയിരുന്ന 23 കാരിയായ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ യുവാവ് ശ്രമിച്ചത്.
ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Read more