Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

യു എസ് തിരഞ്ഞെടുപ്പ്; ബഹിരാകാശത്ത് നിന്ന് നാല് വോട്ട്

വാഷിംഗ്ടണ്‍ : യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, ഡോൺ പെറ്റിറ്റ് എന്നിവർ വോട്ട് ചെയ്യും.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ നടക്കുമെന്ന് പാര്‍ലമെന്റികാര്യമന്ത്രി കിരണ്‍ റിജിജു. സമ്മേളനത്തിന്റെ രണ്ടാം ദിനമായ നവംബര്‍ 26ന് ഭരണഘടന ദിവസത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശരദ് പവാര്‍

മുംബൈ : രാജ്യസഭാ കാലാവധി അവസാനിക്കാന്‍ പതിനെട്ടുമാസം ബാക്കി നില്‍ക്കെ, ഇനി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന പ്രഖ്യാപനവുമായി എന്‍സിപി മേധാവി ശരദ് പവാര്‍. പവാര്‍ കുടുംബാംഗങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുന്ന പശ്ചിമ മഹാരാഷ്ട്രയിലെ ബാരാമതിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നുള്ള

കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല : വിഡി സതീശന്‍

കൊച്ചി : കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാലും സംസ്ഥാനത്ത് നടപ്പാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്ന് വിഡി സതീശന്‍. പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തിന് ഒരുപാട് ദുരന്തങ്ങള്‍ ഉണ്ടാക്കുന്നതാണ് കെ റെയില്‍ പദ്ധതി. ഇത് നടപ്പാക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും സതീശന്‍ പറഞ്ഞു. നിരവധി

ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ അടങ്ങിയ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി : ആന എഴുന്നള്ളിപ്പിന് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടാനകളുടെ

ലോറൻസ് ബിഷ്‍ണോയിയുടെ ചിത്രം പതിച്ച ടി-ഷർട്ട് വിൽപനക്ക്; മീഷോക്കും ഫ്ലിപ്​കാർട്ടിനുമെതിരെ പ്രതിഷേധം

മുംബൈ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‍ണോയിയുടെ ചിത്രം പതിച്ച ടി-ഷർട്ട് ഓൺലൈനിൽ വിൽപനക്ക് വെച്ചതിൽ ​പ്രതിഷേധം. ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ടിലും മീഷോയിലുമാണ് ടി-ഷർട്ട് വിൽപനക്ക് വെച്ചത്. ബിഷ്ണോയിയു​ടെ

തരം​ഗമായി ‘യെസ് ഷീ കാൻ’ കാമ്പയിൻ

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അവസാന വട്ട വോട്ടുകളും ഉറപ്പിക്കാനാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രമ്പും ശ്രമിക്കുന്നത്. ഇതിനിടെയാണ് അമേരിക്കയിൽ‌ തംര​ഗമായി

എഎൻഐ പ്രോപ​ഗണ്ട ടൂൾ; വിക്കിപീഡിയക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്

ഡൽഹി : വിക്കിപീഡിയക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് നൽകുന്നതെന്ന പരാതിയിലാണ് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിരിക്കുന്നത്. വിക്കീപിഡിയയെ പബ്ലീഷറായി പരിഗണിക്കരുതെന്നും കേന്ദ്രസർക്കാറിന് ലഭിച്ച പരാതകളിൽ പറയുന്നു. പരാതികൾ വർധിച്ചതോടെയാണ് കേന്ദ്ര സർക്കാർ നടപടി. ഡൽഹി ഹൈക്കോടതിയിൽ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>