തിരുവനന്തപുരം : മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കേസെടുക്കില്ല. അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഗോപാലകൃഷ്ണന്റെ പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ അന്വേഷണം കഴിഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത്. പുതിയ പരാതിയോ സർക്കാർ നിർദേശമോ ലഭിച്ചാൽ മാത്രം കേസെടുക്കാമെന്നാണ് പൊലീസ്
കൊല്ലം : അഞ്ചലിൽ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. എഐഎസ്എഫ് മണ്ഡലം സെക്രട്ടറിയെ എസ്എഫ്‌ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കേസിൽ പ്രതികൾക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് എഐഎസ്എഫ് ആരോപിച്ചു. എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ശിവപ്രസാദിനെതിരെയായിരുന്നു എസ്എഫ്‌ഐ ആക്രമണം.
കോട്ടയം : നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ സി വർഗീസ് സ്ഥലംമാറ്റ പട്ടികയിൽ ഇടം പിടിച്ചു. നഗരസഭയിലെ ക്ലര്‍ക്കായിരുന്ന അഖിലിനെ വൈക്കത്ത് നിന്നും ചങ്ങനാശ്ശേരി നഗരസഭയിലേക്കാണ് മാറ്റിയിരിക്കുന്നത്. അഖിലിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഒളിവിൽ തുടരുന്നതിനിടെയാണ് തദ്ദേശ ജോയിൻ്റ് ഡയറക്ടർ
ചെന്നൈ : തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ നടി കസ്തൂരി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. മധുര ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇന്നു പരിഗണിക്കും. തെലുങ്കരെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിട്ടും
വാഷിങ്ടണ്‍ : എലീസ് സ്റ്റെഫാനിക് ഐക്യരാഷ്ട്രസഭയിലെ അമേരിക്കയുടെ പുതിയ അംബാസഡറാകും. ഇതുസംബന്ധിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനമെടുത്തു. ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററാണ് സ്റ്റെഫാനിക്. എലീസ് ശക്തയായ നേതാവാണെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ പറഞ്ഞു. പുതിയ നിയോഗം വലിയ
കൊച്ചി : ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്ന് സ്ഥിരീകരിക്കും വിധമാണ് റിപ്പോര്‍ട്ട്. ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മുംബൈ : വിസ്താര വിമാനങ്ങള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ. ലയന ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ് ഇന്നലെ രാത്രി 12.15 ന് ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യയുമായുള്ള ലയനം പൂര്‍ത്തിയായതോടെയാണ് വിസ്താര ഓര്‍മയായത്. ആദ്യ ആഭ്യന്തര സര്‍വീസ്
തിരുവനന്തപുരം : വയനാട് ലോക്‌സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളില്‍ നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയുള്ളവര്‍ക്ക് വോട്ടെടുപ്പ് ദിവസം പോളിങ് സ്‌റ്റേഷനില്‍ പോയി