തിരുവനന്തപുരം : മെസി അടക്കമുള്ള ടീം കേരളത്തിലെത്തുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ വാക്കുകൾ: "അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു. ഇന്ത്യയിൽ
ഡൽഹി : ഡൽഹിയിൽ വായു മലിനീകരണം കടുത്തതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഡൽഹി സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാകർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. 50% ജീവനക്കാർക്കാണ് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡൽഹി : രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളുടെ കൂടി ഓഹരി വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആൻ്റ് സിൻഡ് ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയുടെ ഓഹരികളാണ് വിൽക്കാൻ തീരുമാനിച്ചത്. ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകാത്ത
മോസ്കോ : റഷ്യ - യുക്രെയ്ൻ യുദ്ധം ആയിരം ദിവസം പിന്നിടുമ്പോൾ ആണവായുധ നയം തിരുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആണവ ആക്രമണമുണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോഗിക്കുകയുള്ളൂവെന്ന നയത്തിലാണ് പുടിന്‍ തിരുത്തല്‍ വരുത്തിയത്. പുതുക്കിയ നയരേഖയില്‍ പുടിന്‍ ഒപ്പുവച്ചു.
മലപ്പുറം : സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി.
മൗണ്ടൻ വ്യൂ : ഇൻ്റർനെറ്റ് സെർച്ച് എഞ്ചിൻ എന്നതിന് തന്നെ പര്യായമായി മാറിയിട്ടുണ്ട് ഗൂഗിളിൻ്റെ ക്രോം. ആകെ സേർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരിൽ 65 ശതമാനത്തോളം ആശ്രയിക്കുന്നത് ക്രോമിനെയാണെന്നാണ് കണക്ക്. വിപണിയിൽ മത്സരാന്തരീക്ഷത്തിൽ ഈ കുത്തക സ്വഭാവം തിരിച്ചടിയാണെന്ന് വിലയിരുത്തി യു.എസിലെ ഡിപ്പാർട്മെൻ്റ്
കൊച്ചി : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും (K. Surendran). 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് അപരനായി പത്രിക നൽകിയ
ശബരിമല : തിരുട്ടുഗ്രാമത്തിലെ രണ്ട് മോഷ്ടാക്കൾ ശബരിമലയിൽ പിടിയിലായി. കറുപ്പ് സ്വാമി, വസന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംശയം തോന്നിയ ഇരുവരെയും പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെ കാട്ടിൽ ഒളിച്ച് മോഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.