കോട്ടയം : ഇ.പി ജയരാജന്‍റെ പേരിലുള്ള പുസ്തക വിവാദത്തിൽ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജർ എ.വി ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മുൻകൂർ ജാമ്യം ലഭിച്ചതിനാലാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ശ്രീകുമാറിൽ നിന്നാണ് ആത്മകഥ ഭാഗങ്ങൾ
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പരിപാടിയിൽ മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ട് അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ ഉണ്ടാകില്ല. മുഖ്യമന്ത്രി വേദിയിൽ എത്തുന്നതിനുമുമ്പേ വാഴ്ത്തുപാട്ട് പാടും. മുഖ്യമന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോൾ സെൻട്രൽ സ്റ്റേഡിയത്തിലാകും വാഴ്ത്തുപാട്ട് പാടുക. ധനവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനൻ എന്നയാളാണ് പാട്ടെഴുതിയിരിക്കുന്നത്. പാട്ടിൽ
ന്യൂയോര്‍ക്ക് : ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന യുഎസ് ഷോർട് സെല്ലിങ് സ്ഥാപനം ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം അവസാനിപ്പിക്കുന്നു. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ഉടമ നേറ്റ് ആൻഡേഴ്സൺ ബുധനാഴ്ച പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 'ഒരു ജീവിതകാലത്തെ സാഹസികത'യായിരുന്നു
തിരുവനന്തപുരം : ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം. ബഹിരാകാശ ഉപകരണങ്ങളെ കൂട്ടിച്ചേർത്തു. ബംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂടിച്ചേര്‍ന്ന് ഒന്നായി മാറിയത്. ഡിസംബർ 30ന് പിഎസ്എൽവി സി
തൃശൂര്‍ : ഇരിങ്ങാലക്കുടയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടിയെ തലക്ക് അടിച്ചുകൊന്നു. രാമവര്‍മപുരത്തെ സര്‍ക്കാര്‍ ചില്‍ഡ്രണ്‍സ് ഹോമിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് (17) കൊല്ലപ്പെട്ടത്. സഹഅന്തേവാസിയാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇന്നു വീണ്ടും
മലപ്പുറം : റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്. കലോത്സവത്തിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം നടത്തിയെന്നാണ് കേസ്. റിപ്പോർട്ടർ ചാനലിൻ്റെ കൺസൽട്ടിങ്ങ് എഡിറ്റർ അരുൺ കുമാറാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ശഹബസാണ് രണ്ടാം പ്രതി. കേസിൽ ആകെ 3 പ്രതികളാണ് ഉള്ളത്. ബാലാവകാശ
മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലേക്ക് അതിക്രമിച്ചു കയറിയ അജ്ഞാതനാണ് കുത്തിയത്. രണ്ടിലധികം തവണ കുത്തേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. തുടര്‍ന്ന് താരത്തെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.
നെടുമ്പാശ്ശേരി : എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ ആരംഭിക്കും. കൊച്ചിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക. 76 സീറ്റുകളുള്ള വിമാനമായിരിക്കും സര്‍വീസ് നടത്തുക. വിമാനങ്ങള്‍