ആലപ്പുഴ : ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭം ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 7.65 കോടി രൂപ തട്ടിയെടുത്ത കേസില്‍ ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളെ പ്രതികള്‍ ബന്ധപ്പെട്ടത് വാട്‌സ്ആപ്പ് വഴി. മുന്‍പ് അറസ്റ്റിലായ കര്‍ണാടക സ്വദേശി ഭഗവാന്‍ റാം ഡി പട്ടേല്‍
മെക്സിക്കോ സിറ്റി : യുഎസിലെ ഗൂഗിള്‍ മാപ്പില്‍ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് 'അമേരിക്കാ ഉള്‍ക്കടല്‍(ഗൾഫ് ഓഫ് അമേരിക്ക)' എന്നാക്കിയ തീരുമാനത്തിനെതിരെ മെക്സിക്കോ. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ്
തിരുവനന്തപുരം : 35-ാമത് എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം. ഇന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിനിധി സമ്മേളനം ക്യൂബൻ അംബാസിഡർ ജുവാൻ കാർലോസ് മാർസൻ അഗ്യുലേരയും ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലെ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്ന് കൊടിമര
തിരുവനന്തപുരം : യുജിസി കരട് നയത്തിനെതിരായ കൺവെൻഷന്‍റെ മാർഗ നിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. പരിപാടിയുടെ ചെലവുകൾ അതാത് സർവ്വകലാശാലകൾ വഹിക്കണമെന്ന് സർക്കാർ നിര്‍ദേശം. പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും അവധി നൽകും. അതേസമയം കൺവെൻഷനെതിരെ ഇടപെടൽ ആവശ്യപ്പെട്ട് കേരള വിസി മോഹനൻ
വയനാട് : വയനാട് തലപ്പുഴ കമ്പമലയിൽ കാട്ടുതീ പടർത്തിയതിൽ കസ്റ്റഡിയിലായ സുധീഷ് കഞ്ചാവ് കേസിൽ മുങ്ങി നടക്കുന്ന പ്രതി. തൃശ്ശിലേരി തച്ചറക്കൊല്ലി സ്വദേശി സുധീഷ് കഴിഞ്ഞദിവസമാണ് പിടിയിലായത്. കഞ്ചാവ് കേസടക്കം നേരത്തെയും പല കേസുകളിലെ പ്രതിയായ ഇയാളെ വനത്തിനുള്ളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
തൃശൂര്‍ : അതിരപ്പിള്ളിയിൽ മയക്കുവെടിയേറ്റ് വീണ ആനയെ ഉയർത്തി. കുംകിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് കയറ്റി. ആനയുടെ ആരോഗ്യനില മോശമായി തുടരുകയാണ്. പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം ആനയെ മയക്കുവെടി വച്ചത്. ഏഴാറ്റുമുഖം
വാഷിങ്ടണ്‍ : അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് വൈറ്റ് ഹൌസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഇലോണ്‍ മസ്‌കാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. ആളുകളെ കയ്യിലും
വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പ(88)യുടെ ആരോഗ്യ നില കൂടുതല്‍ സങ്കീര്‍ണമെന്ന് വത്തിക്കാന്‍. ബ്രോങ്കൈറ്റിസ് ബാധിച്ച് നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലായ മാര്‍പ്പാപ്പയ്ക്ക് കടുത്ത ന്യുമോണിയ ആയെന്നാണ് റിപ്പോര്‍ട്ട്. പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി