ഇടുക്കി : മൂന്നാർ മാട്ടുപ്പെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. നാഗർകോവിൽ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിക്കൽ, മനപ്പൂർവമല്ലാത്ത നരഹത്യ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.
കൊച്ചി : കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ടി എം ജെഴ്‌സനെതിരെ എക്‌സൈസ് കേസെടുക്കും. വീട്ടില്‍ അനധികൃതമായി 49 കുപ്പി വിദേശമദ്യം സൂക്ഷിച്ചതിനാണ് നടപടി. ജെഴ്‌സന്റെ ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. കൈക്കൂലിയായി വാങ്ങിയ പണം ഇയാള്‍ വീട്ടില്‍
തിരുവനന്തപുരം : വാഹന നികുതി കുടിശികയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31ന് അവസാനിക്കും. മോട്ടോര്‍ വാഹന നികുതി കുടിശിക വാഹനങ്ങള്‍ക്കും പൊളിച്ചു പോയ വാഹനങ്ങള്‍ക്കുമുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയാണ് അടുത്ത മാസം 31ന് അവസാനിക്കുന്നത്.
കൊച്ചി : ബഗേജില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ബോംബെന്ന് മറുപടി നല്‍കിയ കോഴിക്കോട് സ്വദേശിയുടെ യാത്ര മുടങ്ങി. സംഭവത്തില്‍ ഇയാള്‍ക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ബാഗേജിന് കനം കൂടുതലാണല്ലോ, എന്താണിതിലെന്ന് ചോദിച്ചപ്പോഴായിരുന്നു യാത്രക്കാരന്റെ മറുപടി.
പാലക്കാട് : നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. മയക്കു വെടി വയ്ക്കാതെ തന്നെ പുലിയ കൂട്ടിൽക്കയറ്റി പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിനു പിന്നാലെയാണ് പുലിയെ പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിൽ വിടാനാണ് വനം വകുപ്പിന്റെ
കോഴിക്കോട് : കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂര്‍ പുറായില്‍ വീട്ടില്‍ ഷബീര്‍ അലിയെ (34)യാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളില്‍ വച്ച് മര്‍ദിച്ചത്. കൊടുവള്ളി ഓമശ്ശേരി അമ്പലക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജോലിക്കാരനാണ് ഷബീര്‍.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും
ന്യൂഡൽഹി : വിശാഖപട്ടണം ചാരക്കേസിൽ മലയാളി ഉൾപ്പെടെ മൂന്നു പേരെക്കൂടി എൻഐഎ അറസ്റ്റുചെയ്തു. പ്രതിരോധമേഖലയിലെ തന്ത്രപ്രധാനവിവരങ്ങൾ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർത്തിനൽകിയെന്ന കേസിൽ മലയാളിയടക്കം മൂന്നുപേരെക്കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തത്ത്. മലയാളിയായ പി.എ. അഭിലാഷ് എന്നയാളെ ചൊവ്വാഴ്ച കൊച്ചിയില്‍നിന്നാണ്