തിരുവനന്തപുരം : വെഞ്ഞാറമൂടിൽ ക്രൂര കൊലപാതകം. ബന്ധുക്കളായ ആറ്പേരെ കൊലപ്പെടുത്തിയ യുവാവ് പോലീസിൽ കീഴടങ്ങി. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ പ്രതി അസ്നാൻ (23) പോലീസിൽ കീഴടങ്ങി. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി.
ന്യൂഡല്‍ഹി : കര്‍ഷകര്‍ക്ക് പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 19-ാം ഗഡു അനുവദിച്ചു. 9.8 കോടി കര്‍ഷകര്‍ക്കായി 22,000 കോടി രൂപയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയത്. ഇന്ന് ബിഹാറിലെ ഭഗല്‍പൂരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുക അനുവദിച്ചതായുള്ള
കൊച്ചി : കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെ എട്ട് കേസുകളില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കളും വസ്തുവകകളും ബാങ്കിന് തിരികെ നല്കാന് ആരംഭിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍. കേസില്‍ 128 കോടി രൂപയുടെ
കണ്ണൂര്‍ : ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ദമ്പതികളായ വയോധികര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി.പത്തിലേറെ പ്രവര്‍ത്തകരാണ് മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വീണ് കരിങ്കൊടി കാട്ടിയത്. സര്‍വകഷി
കോട്ടയം : മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളി. ജോര്‍ജിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. നേരത്തെ വൈകീട്ട് ആറുമണിവരെ പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ജോര്‍ജിനെ
കൊച്ചി : സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇടതുസര്‍ക്കാരിനെ പുകഴ്ത്തിയ ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശശി തരൂര്‍ പറഞ്ഞത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. തരൂരിന്റെ വാക്കുകള്‍ക്ക് ഒരു രാഷ്ട്രീയ നിറവും നല്‍കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്കിയ
പാലക്കാട് : രാജ്യത്ത് ഫാസിസം വന്നുവെന്ന് തെളിയിച്ചാല്‍ സിപിഐഎം കരടു രാഷ്ട്രീയ പ്രമേയത്തിലെ നിലപാട് മാറ്റാമെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്. കരട് പ്രമേയത്തില്‍ ഭിന്നതയുണ്ടെങ്കില്‍ സിപിഐക്ക് തിരുത്താം. എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കാനാണ് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതെന്നും
കോട്ടയം : മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകീട്ട് ആറുമണിവരെയാണ് പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടതെങ്കിലും നാലുമണിക്കൂര്‍ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളു. ആ സമയം കഴിഞ്ഞാല്‍ പിസി