Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

വിദ്വേഷ പരാമർശം : പി.സി ജോർജിനെ അനുകൂലിച്ച് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

കൊച്ചി : വിദ്വേഷ പരാമർശങ്ങളിൽ ബിജെപി നേതാവ് പി.സി ജോർജിനെ അനുകൂലിച്ച് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെ പറ്റിയും പി.സി ജോർജ് പറഞ്ഞതിൽ അടിസ്ഥാനം ഉണ്ടെന്നും അതിനെ മതപരമായി വ്യാഖ്യാനിക്കുന്നത് അപലപനീയമാണെന്നും കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ്; കെ സി വേണുഗോപാലിന്റെ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ആലപ്പുഴ : എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ശോഭാ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അടിസ്ഥാന

കേരളത്തിന് മൂന്നാമത്തെ വന്ദേ ഭാരത്; പ്രചരിക്കുന്നത് ഊഹാപോഹം മാത്രം : റെയില്‍വേ

കൊച്ചി : പ്രതീക്ഷകള്‍ക്ക് വിപരീതമായി മൂന്നാമത്തെ വന്ദേ ഭാരത് സര്‍വീസിനായി കേരളം ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയിരുന്ന ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സ്‌പെഷ്യല്‍ ഉടന്‍ തന്നെ സ്ഥിരം സര്‍വീസ് ആക്കുമെന്നായിരുന്നു മലയാളികളുടെ

ഇനി ഇന്ത്യ ഗേറ്റിലും കപ്പയും മത്തി വറുത്തതും ചിക്കന്‍ കറിയും കൂട്ടി കുടുംബശ്രീ ഊണ്

ന്യൂഡല്‍ഹി : ഇന്ത്യ ഗേറ്റില്‍ കേരളത്തിനു പുറത്തെ കുടുംബശ്രീയുടെ ആദ്യ സ്ഥിരം ഭക്ഷണശാലയ്ക്ക് തുടക്കം. ഒന്നരമാസമായി ഈ കഫേ ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. നല്ല നാടന്‍ ഊണും മീന്‍ കറിയും ആവോളം ആസ്വദിച്ച് കഫേയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ്

25 വയസ്സാവുമ്പോഴെക്കും ആണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം : തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി : പെണ്‍കുട്ടികളുടെ കല്യാണത്തെക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് ആണ്‍കുട്ടികളുടെ കല്യാണത്തിനാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. 25 വയസ്സാവുമ്പോഴെക്കും ആണ്‍കുട്ടികള്‍ വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും ആണ്‍ തലമുറ കുറെക്കൂടി ഉത്തരവാദിത്വോടെ ജീവിതത്തെ നോക്കി കാണണമെന്നും അദ്ദേഹം പറഞ്ഞു. ശാലോം

‘രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം…’; പിണറായിക്കൊപ്പവും ഗവര്‍ണര്‍ക്കൊപ്പവും തരൂരിന്റെ സെല്‍ഫി

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കവെ പകര്‍ത്തിയ ചിത്രമാണ് നവമാധ്യമമായ എക്‌സില്‍ തരൂര്‍ പങ്കുവെച്ചത്. ഗവര്‍ണര്‍ക്കൊപ്പമുള്ള ചിത്രവും തരൂര്‍ പങ്കുവെച്ചിട്ടുണ്ട്.

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു

കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിയിൽ ​ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ ചികിത്സാപ്പിഴവ് മൂലം രോ​ഗി മരിച്ചെന്ന് പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് ഇന്നു പുലർച്ചെ മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവ് പറ്റിയെന്നും ഇതാണു മരണത്തിലേക്കെത്തിച്ചതെന്നുമാണു ബന്ധുക്കൾ പറയുന്നത്.

റംസാന്‍ മാസത്തില്‍ പുരുഷന്മാര്‍ക്ക് മാത്രമായി തീര്‍ഥാടന യാത്ര; കെഎസ്ആര്‍ടിസിയുടെ സിയാറത്ത് യാത്ര വിവാദത്തില്‍

കോഴിക്കോട് : റംസാന്‍ മാസത്തില്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള സിയാറത്ത് യാത്ര (തീര്‍ഥാടന യാത്ര) വിവാദത്തില്‍. മാര്‍ച്ച് 20ന് മലപ്പുറം ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന യാത്രയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. യാത്ര സംബന്ധിച്ച് വിവിധ കോണുകളില്‍ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്.

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>