Kerala Mirror

ഇന്ത്യാ SAMACHAR

പിഎൻബി വായ്പ തട്ടിപ്പ് കേസ് : മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതിയുടെ ഉത്തരവ്

ബ്രസ്സല്‍സ് : ശതകോടികളുടെ വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതിയുടെ ഉത്തരവ്. പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ...

ഗുജറാത്ത് മന്ത്രിസഭ പുനഃസംഘടന : രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ അടക്കം 26 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

അഹമ്മദാബാദ് : ഗുജറാത്തില്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ അടക്കം 26 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഹര്‍ഷ സാംഘ് വി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു...

ആക്രി ഇടപാടുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി; പഞ്ചാബിൽ ഐപിഎസ് ഓഫിസർ അറസ്റ്റിൽ

ചണ്ഡിഗഡ് : ആക്രി ഇടപാടുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബിലെ ഐപിഎസ് ഓഫിസർ ഹർചരൺ സിങ് ഭുല്ലാർ അറസ്റ്റിൽ. സിബിഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ...

അസമിലെ സൈനിക ക്യാംപിന് നേരെ ആക്രമണം; മൂന്നു സൈനികർക്ക് പരുക്ക്

ദിസ്പുർ : അസമിലെ സൈനിക ക്യാംപിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്നു സൈനികർക്ക് പരുക്ക്. ഇന്ന് (വെളളിയാഴ്ച) പുലർച്ചെയാണ് അസമിലെ ടിൻസുകിയയിലെ ഇന്ത്യൻ സൈനിക ക്യാംപിന് നേരെ മണിക്കൂറുകൾ നീണ്ടു നിന്ന...

റഷ്യൻ ക്രൂഡോയിൽ : ട്രംപിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഊര്‍ജ്ജ വിഷയത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്ന് കേന്ദ്രസര്‍ക്കാര്‍. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി...

മന്ത്രിസഭ പുനഃസംഘടന : ഗുജറാത്തിൽ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രി മാരെല്ലാം രാജിവെച്ചു

അഹമ്മദാബാദ് : മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഗുജറാത്ത് സര്‍ക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രി മാരെല്ലാം രാജിവെച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ സ്വീകരിച്ചു...

വധശിക്ഷ നടപ്പാക്കലില്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് തടസ്സം കേന്ദ്രസര്‍ക്കാര്‍ മനോഭാവം : സുപ്രീംകോടതി

ന്യൂഡല്‍ഹി : വധശിക്ഷ നടപ്പാക്കുന്ന രീതിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മനോഭാവമാണ് തടസ്സമെന്ന് സുപ്രീംകോടതി. പരമ്പരാഗത രീതികളില്‍ മാറ്റങ്ങള്‍ വരുത്താന്‍...

റഷ്യൻ എണ്ണ : മോദി ഒടുവിൽ വഴങ്ങി എന്ന് ട്രംപ്; പ്രതികരിക്കാതെ മോദി

വാഷിങ്ടണ്‍ ഡിസി : റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയ്ക്ക് മേല്‍ സാമ്പത്തിക സമ്മര്‍ദം ഏര്‍പ്പെടുത്തുന്നതിലെ സുപ്രധാന...

ഡല്‍ഹിയിൽ വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് നിർമിക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍

ന്യൂഡല്‍ഹി : ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പൊലീസ് റെയ്ഡില്‍ കുടുങ്ങിയത്...