തിരുവനന്തപുരം: സംസ്ഥാനത്തു പനി ബാധിതരുടെ എണ്ണം കൂടുന്നു. ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം ഇന്ന് 13,409 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.53 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളത്ത് ഒരാൾ ഡെങ്കിപ്പനി ബാധിച്ചും മലപ്പുറത്തു പതിമൂന്നുകാരൻ H1N1 ബാധിച്ചും മരിച്ചു. ഏഴു പേർക്ക് എലിപ്പനിയും പിടിപെട്ടു.