തൃശൂര്‍ : പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്സന് മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിവൈഎസ്പി വൈ ആര് റുസ്തം. സുധാകരന് പങ്കില്ലെന്ന് മോന്സന് തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിന് മോന്‍സനെ അതിന് ഭീഷണിപ്പെടുത്തണം. പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്. പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത് ശരിയായില്ലെന്നും ജയിലില്‍ നിന്ന് സുധാകരനെ മോന്സന് വിളിച്ചിട്ടില്ല. മകനെയും അഭിഭാഷകനെയും മാത്രമാണ് മോന്സന് വിളിച്ചതെന്നും. മോന്സന് പ്രതിയായ വഞ്ചനാക്കേസില്‍ സുധാകരനെതിരെ തെളിവുകള്‍ ശേഖരിച്ചതായും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തെളിവ് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.