ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ എംകോം പ്രവേശനത്തിനായി സിപിഎം നേതാവ് ഇടപെട്ടെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു. നേതാവിന്റെ പേര് പറഞ്ഞ് ബുദ്ധിമുട്ടിക്കാനില്ല. സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിച്ചു പറയാമെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് പറയേണ്ടത് സര്‍വകലാശാലയാണെന്നും കോളജ് മാനേജര്‍ പറഞ്ഞു. വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ പൊലീസില്‍ പരാതി നല്‍കിയാതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ ആ പേര് പറഞ്ഞാല്‍ സീറ്റ് ആവശ്യപ്പെട്ട ആളിനെ ബാധിക്കും. അദ്ദേഹം ഇപ്പോഴും പാര്‍ട്ടിയില്‍ വളരെ സജീവമായി നില്ക്കുന്ന ആളാണ്. ഞാന്‍ കൊടുക്കുന്ന അടി അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്നതിനാല്‍ പേര് പറാനാവില്ല’- മാനേജര്‍ പറഞ്ഞു.