കോഴിക്കോട് : ബിജെപിയിൽ നിന്നും രാജിവെച്ചതിന് പ്രതികരണവുമായി സംവിധായകൻ രാമ സിംഹൻ. ഞാൻ എങ്ങോട്ടും പോയിട്ടില്ല, പോകുകയുമില്ല ..
ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി അത്രേയുള്ളൂ..എന്നാണ് രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ചത്. സംവിധായകൻ രാജസേനനും നടൻ ഭീമൻ രഘുവിനും പിന്നാലെ രാമസിംഹനും സിപിഎമ്മിലേക്ക് എന്ന പ്രചരണത്തിനുള്ള മറുപടിയായാണ് ഈ കുറിപ്പ് പുറത്തുവിട്ടത്.
കുറിപ്പ് വായിക്കാം
ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല,
പഠിച്ച ധർമ്മത്തോടൊപ്പം ചലിക്കുക
അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി..
ഇന്ന് രാവിലെ മുതൽ പത്രക്കാർ വിളിക്കുന്നുണ്ട് ആർക്കും ഒരു ഇന്റർവ്യൂവും ഇല്ല..
രാജി വച്ചിട്ട് കുറച്ചു ദിവസമായി..ഇപ്പോൾ പുറത്തു വന്നു അത്രേയുള്ളൂ…
ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി
അത്രേയുള്ളൂ…
കലഹിക്കേണ്ടപ്പോൾ
മുഖം നോക്കാതെ കലഹിക്കാലോ…
സസ്നേഹം
രാമസിംഹൻ
ഹരി ഓം