ന്യൂഡൽഹി : ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ചികിത്സയിലിരിക്കുന്ന ഭാര്യ കാണാനാണ് ശനിയാഴ്ച ഒറ്റ ദിവസത്തെ ഇടക്കാല ജാമ്യം ഡൽഹി ഹൈക്കോടതി അനുവദിച്ചത്. കർശന ഉപാദികളോടെയാണ് ജാമ്യം. മാധ്യമങ്ങളെ കാണാനോ മൊബൈൽ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിർദേശിച്ചു.