ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാനുള്ള സമയം സുപ്രീം കോടതി നീട്ടി. ജൂലൈ 31നകം വിചാരണ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി.ഓഗസ്റ്റ് നാലിനകം പുതിയ റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരി, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വിചാരണ കോടതി ജഡ്ജിയോട് ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.