

കൊച്ചി : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി ഡി സതീശന് ഭക്ഷണവിരുന്നില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. മലപ്പുറം പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചാണ് സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം.
കനത്ത മഴയിലും മഴക്കെടുതിയിലും കേരളം വിറങ്ങലിച്ച ഇന്നലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പകരം മുഖ്യമന്ത്രി തന്റെ വ്യക്തിപരമായ പരിപാടികളുമായി മുന്നോട്ട് പോകുകയും വിരുന്നുകളില്‍ പങ്കെടുക്കുകയുമാണ് ചെയ്തത് എന്നാണ് വിമര്‍ശനം. സിപിഐഎം നേതാവ് എഎ റഹീം ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് എഎ റഹീമിന്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര, ക്ഷേത്രത്തിലെ വഴിപാട്, വിരുന്ന് സത്ക്കാരം തുടങ്ങിയ ഇന്നലത്തെ പരിപാടികള്‍ ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്കില്‍ ഇടത് പ്രൊഫൈലുകള്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നാട് ദുരിതം നേരിടുമ്പോള്‍ മുഖ്യമന്ത്രി വ്യക്തി താത്പര്യം മാത്രം നോക്കുന്നുവെന്നാണ് വിമര്‍ശനങ്ങള്‍.
എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :-
ആദ്യം അവിശ്വസനീയമായി തോന്നിയ ദൃശ്യങ്ങളാണ്.
പിന്നെ ഉറപ്പ് വരുത്തി.വിവിധ ജില്ലകളിലെ ആയിരക്കണക്കിന് നമ്മുടെ സഹോദരങ്ങള്‍ ദുരന്തത്തില്‍പ്പെട്ട് പ്രയാസം അനുഭവിക്കുമ്പോള്‍
നമ്മുടെ മുഖ്യമന്ത്രി ചിലവഴിച്ച നിമിഷങ്ങള്‍ തന്നെയാണ്!
സംസ്ഥാനം അതീവ ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരേണ്ടത് ഭരണാധികാരികളുടെ പ്രാഥമിക കടമയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്മാന് കൂടിയായ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൃത്യമായും കാര്യക്ഷമമായും ഏകോപിപ്പിക്കേണ്ട അടിയന്തര സാഹചര്യമാണിത്.
?എന്നാല്‍, ഈ ഔദ്യോഗിക ഉത്തരവാദിത്തങ്ങളെല്ലാം മാറ്റിവെച്ച്, മലപ്പുറം പൊന്നാനിയിലെ ഒരു യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ അതിഥിയായി എത്തി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് സമയം ചെലവഴിക്കുന്നത് തികച്ചും അനുചിതവും അനവസരത്തിലുമായിപ്പോയി.
?നാട് മുഴുവന്‍ ഭീതിയിലും ആശങ്കയിലും കഴിയുമ്പോള്‍, ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാള്‍ വ്യക്തിപരമായ താല്പര്യങ്ങള്ക്കും സല്‍ക്കാരങ്ങള്‍ക്കും പ്രാധാന്യം നല്കിയ ഈ നടപടി തികച്ചും അനവസരത്തിലുള്ളതും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.
അടിയന്തിരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.