


മുംബൈ : കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദീപ്കെ വീട്ടിലെത്തിയ ആളുകളെ കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലുള്ള തന്റെ വസതിയിലെ പാര്‍ക്കിങ് ഏരിയയില്‍ ആളുകളെ കണ്ട് സംസാരിക്കുന്നതിനിടെയാണ് ക്ഷീണം അനുഭവപ്പെടുകയും ഛര്‍ദിക്കുകയും ചെയ്തത്.
രാവിലെ 11.45-ന് വസതിയിലെ പാര്‍ക്കിങ് ഏരിയയില്‍ കാത്തുനിന്ന ആളുകളെ കാണാനാണ് ദീപ്കെ താഴേക്ക് വന്നത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ അദ്ദേഹം മുകളിലത്തെ നിലയിലേയക്ക് തന്നെ മടങ്ങി. ദീപ്കയെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെ വിളിച്ചിട്ടുണ്ടെന്ന് പിതാവ് അറിയിച്ചു.
ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ, ജൂലൈ 25-ന് തനിക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചതായി ദീപ്കെ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്ക് സുഖമില്ലായിരുന്നുവെന്നും ചികിത്സയിലാണെന്നും ദീപ്കെ വ്യക്തമാക്കിയിരുന്നു.