


തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പീഴ ഈടാക്കാന്‍ നിര്‍ദേശം. ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി സ്റ്റേജ് ക്യാരേജുകളില്‍ മുതിര്‍ന്ന പൗര്‍ക്ക്20% സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട. (പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പത്തുശതമാനം വീതം)
റിസര്‍വേഷന്‍ ഇല്ലാത്ത ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളില്‍ രണ്ട് സീറ്റുകളും നീക്കിവച്ചിട്ടുണ്ട്. അര്‍ഹരായവര്‍ ആവശ്യപ്പെട്ടാലും ചിലര്‍ സീറ്റ് ഒഴിയുന്നില്ലെന്ന പരാതിയിലാണ് നടപടി.