


കൊച്ചി : ഹൈക്കോടതിക്ക് സമീപമുള്ള നാവികസേനാ ഫ്ലാറ്റില്‍ വന്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിന്റെ ഒരു നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
ഗാന്ധിനഗറില്‍ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകള്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. നാവികസേനയുടെ ഫ്ലാറ്റാണെന്നും, തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.