


ബംഗളൂരു : ഫോക്ലോർ രംഗത്ത് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്ത സംഘടനയായ ഇന്ത്യൻ ഫോക്ലോർ കോൺസ്സിൻ്റെ അധ്യക്ഷനായി കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശി ഡോ.വി. ജയരാജൻ തെരഞ്ഞെടുക്കപ്പെട്ടു .
ബംഗളൂരു അല്ലയൻസ് സർവ്വകലാശാലയിൽ നടന്ന സംഘടനയുടെ ത്രിദിന സുവർണ്ണ ജൂബിലി സമ്മേളനത്തിലാണ് അദ്ദേഹം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് . പ്രസിഡണ്ടായിരുന്ന കാശ്മീർ സ്വദേശിയും മൈസൂരിൽ സ്ഥിതിചെയ്യുന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യൻ ലാംഗ്വേജസ്സിലെ പ്രൊഫ സ്സർ ആയിരുന്ന ഡോ. ജവഹർലാൽ ഹണ്ടുവിൻ്റെ നിര്യാണം മൂലമുണ്ടായ ഒഴിവിലേക്കാണ് ഫോക്ലാൻ്റ് ചെയർമാനും, യുനെസ്ക്കോ യുടെ കീഴിൽ പ്രവർത്തിക്കുന്ന ഐ. സി .സി .എൻ എന്ന അന്താരാഷ്ട്ര സംഘടനയുടെ സിക്രട്ടറി ജനറലുമായ ഡോ. വി. ജയരാജൻ തെരഞ്ഞെടുക്കപ്പെട്ടത്.