

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു വൈകിട്ടും ഭാഗിക വൈദ്യുത നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു കെഎസ്ഇബി അറിയിച്ചു. പവര്‍ എക്സ്ചേഞ്ച് വഴി, ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.
വൈകിട്ട് 6 മുതല്‍ രാത്രി 11 വരെയായിരിക്കും വൈദ്യുതി നിയന്ത്രണം. മഴ ലഭിക്കാത്ത പക്ഷം നിലവിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നും, വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരാന്‍ സാധ്യതയുണ്ടെന്നുമാണ് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നത്.