

ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയിൽ ബോംബ് ഭീഷണി. ശനിയാഴ്ചയാണ് ഭീഷണി സന്ദേശം എത്തിയത്. ഉടൻ ഡൽഹി പൊലീസ് വിപുലമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ വന്നതോടെ വ്യാജ ഭീഷണിയാണെന്ന് സ്ഥിരീകരിച്ചു.
മുംബൈ പൊലീസ് കൺട്രോൾ റൂമിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഡൽഹിയിലെ ചെങ്കോട്ട ബോംബ് വച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. ഉടൻ തന്നെ മുംബൈ പൊലീസ് ഡൽഹി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ചെങ്കോട്ടയിലും പരിസരത്തും സുരക്ഷ ശക്തമാക്കി. ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
എട്ടു മാസം മുൻപ് ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ബോംബ് സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.