


ദുബൈ : ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വന്‍ ലാഭം നേടാം. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില ഇടിഞ്ഞതോടെ റെക്കോര്‍ഡ് വിലയില്‍ നിന്ന് കുത്തനെ ഇടിവുണ്ടായി. ദുബൈയില്‍ തിങ്കളാഴ്ച 24 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 492.75 ദിര്‍ഹത്തില്‍ നിന്ന് 489.25 ദിര്‍ഹമായി കുറഞ്ഞു.
456.25 ദിര്‍ഹമായിരുന്ന 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 453 ദിര്‍ഹത്തിലെത്തി. ഈ മാസം ആദ്യം ജൂണ്‍ 2 ന് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 542.50 ദിര്‍ഹമായിരുന്നു. ദിവസങ്ങള്‍ക്കിടെ 53.25 ദിര്‍ഹത്തിന്റെ വില ഇടിവാണുണ്ടായത്.
22 കാരറ്റ് സ്വര്‍ണത്തിന്റെ വില 502.25 ദിര്‍ഹത്തില്‍ നിന്ന് 49.25 ദിര്‍ഹം കുറഞ്ഞു. ഇപ്പോള്‍ 492 ദിര്‍ഹമാണ് ഗ്രാമിന് വില. ചാര്‍ജുകളും വാറ്റും അടയ്ക്കുന്നതിന് മുമ്പുള്ള വിലയാണിത്. ജൂണ്‍ 1 ന് 24 കാരറ്റ് സ്വര്‍ണ്ണത്തിന് 539.75 ദിര്‍ഹമായിരുന്നു, അടുത്ത ദിവസം 542.50 ദിര്‍ഹമായി ഉയര്‍ന്നു. മാസത്തിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ 22 കാരറ്റ് വില ഗ്രാമിന് 500 ദിര്‍ഹവും കടന്നതിനാല്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളാണ് ദുബായ് വിപണിയിലും പെട്ടെന്നുള്ള ഈ വിലക്കുറവിന് കാരണമായത്.