


കൊച്ചി : നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട വെട്ടിപ്പുറം ശ്രീശൈലം വീട്ടിൽ കുമാറിന്റെ മകൻ കപിൽ (24), പത്തനംതിട്ട മാക്കൻ കുന്നുകര സ്വദേശി ആദിത്യൻ (23) എന്നിവരാണ് മരിച്ചത്.
നെടുമ്പാശ്ശേരിയിലെ ദേശീയപാതയിൽ ഞായറാഴ്ച രാവിലെ 6.50ഓടെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം കാറിലും പിന്നീട് ലോറിയിലും ഇടിക്കുകയായിരുന്നു. സംഭവസ്ഥലം സ്ഥിരം അപകട മേഖലയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്ന് നാട്ടുകാർ പ്രതിക്ഷേധം നടത്തി വരികയായിരുന്നു.
ആദിത്ത് തൽക്ഷണം മരിച്ചു. അവശനിലയിലായ കിരണിനേയും ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇരുവരുടെയും മൃതദേഹങ്ങൾ അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ. മലയാലപ്പുഴ ആതിരാ സ്റ്റുഡിയോ ഉടമയാണ് മരിച്ച ആദിത്ത്.