


ചെന്നൈ : സാമ്പത്തിക തർക്കത്തെത്തുടർന്ന് ദിലീപ് നായകനാകുന്ന പുതിയ ചിത്രം നീക്കത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീക്കം. നിർമാതാവ് എ.വി. അനൂപിന്റെ ഹർജിയിൽ ജസ്റ്റിൽ കെ. കുമരേഷാണ് ആണ് റിലീസ് സ്റ്റേ ചെയ്തു കൊണ്ട് ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്.
നിർമാതാവ് സന്ദീപ് സേനനുമായുള്ള തർക്കമാണ് ഹർജി നൽകാൻ കാരണം. സന്ദീപ് നിർമാണക്കരാൻ ലംഘിച്ചുവെന്നും നൽകിയ ചെക്ക് മടങ്ങിയെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹ നിർമാതാക്കൾ. തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതു വരെ ഹർജിക്കാരന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നത് ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.