


തിരുവനന്തപുരം : വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ലഭ്യമാക്കിയ കേരള സംസ്ഥാന സര്‍ക്കാരിന്റെ ‘പ്രിയദര്‍ശിനി യാത്രാ പദ്ധതി’ യ്ക്ക് അനുയോജ്യമായ ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിന് പൊതുജനങ്ങളില്‍ നിന്നും യാത്രക്കാരില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് 10,000/ (പതിനായിരം രൂപ) സമ്മാനമായി നല്‍കുന്നതാണെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചു.
ലോഗോയുടെ ആശയ വിവരണം 50 മുതല്‍ 100 വാക്കുകള്‍ വരെ മാത്രമേ പാടുള്ളൂ. അവസാന തീയതി 30.06.2026 ആണ്. എന്‍ട്രികള്‍ അയക്കേണ്ട ഇ-മെയില്‍: *priyadarshini@keralartc.com. കേരളത്തിന്റെ വനിതാ ശാക്തീകരണ ചരിത്രത്തിലെ സുപ്രധാന പദ്ധതിയായ ‘പ്രിയദര്‍ശിനി’യ്ക്ക് അനുയോജ്യമായ സൃഷ്ടിപരമായ ലോഗോകള്‍ രൂപകല്പന ചെയ്തത് ഈ ജനകീയ സംരംഭത്തിന്റെ ഭാഗമാകുവാന്‍ എല്ലാവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.
ലോഗോ ഡിസൈന്‍ നിര്‍ദ്ദേശങ്ങള്‍
ഫയല്‍ സ്പെസിഫിക്കേഷന്‍
സമര്‍പ്പിക്കേണ്ട വിവരങ്ങള്‍
എന്‍ട്രികള്‍ അയക്കേണ്ട ഇ-മെയില്‍: *priyadarshini@keralartc.com
അവസാന തീയതി 30.06.2026