


കോഴിക്കോട് : നിപ്പ പടരാതിരിക്കാൻ കണ്ടയിൻമെന്റ് സോൺ ഉടൻ നടപ്പാക്കണം എന്ന് മുഹമ്മദ് റിയാസ് എംഎൽഎ. മുഖ്യമന്ത്രി മുൻകൈ എടുക്കണം. ബേപ്പർ മണ്ഡലത്തിൽ ആണ് നിപ്പ കൂടുന്നത്. എന്റെ മണ്ഡലത്തിൽ ആണ്. മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു.
ആരോഗ്യ മന്ത്രിയോട് അത് പോലെ ഒരുമിച്ചു പോകണം എന്ന് പറഞ്ഞു. എല്ലാവരും ഒന്നിച്ചു നിൽക്കേണ്ടതാണ്. പോരായ്മ ഇത് വരെ പറഞ്ഞില്ല. നേരത്തെ ആരോഗ്യ മന്ത്രി ഇവിടെ എത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക ആണ് പതിവ്. 4 ദിവസം ആയിട്ടും ആരോഗ്യമന്ത്രി വന്നില്ലെന്നും റിയാസ് വിമർശിച്ചു.
മന്ത്രിയോട് ഫോണിൽ വിളിച്ചു കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു.എന്നാൽ ആരോഗ്യ മന്ത്രി വന്നില്ല. പണ്ട് നിപ്പ ഉണ്ടായപ്പോൾ ആരോഗ്യ മന്ത്രി ക്യാമ്പ് ചെയ്തു. ആരോഗ്യ പ്രവർത്തകർ നന്നായി ജോലി ചെയ്യുന്നു. നിപ്പ -ആരോഗ്യമന്ത്രി യുടെ നിലപാട് ശരി അല്ല. പ്രതിപക്ഷം വീണു കിട്ടിയ അവസരമായി കാണുന്നു എന്ന് പറഞ്ഞു.
കായകൽപം പരിപാടിയിൽ ബേപ്പൂർ എംഎൽഎയെ വിളിച്ചില്ല. എന്നിട്ട് എംഎൽഎ വന്നില്ല എന്ന് പ്രസംഗിച്ചു. മന്ത്രി ചെയ്യേണ്ട കാര്യങ്ങൾ മന്ത്രി ചെയ്യണം. നിരുത്തരവാദ പ്രസ്താവന നിർത്തണം. നിപ്പ സമയത്ത് വിസിറ്റിങ് പ്രൊഫസർ പോലെ വന്നു പോകാൻ പോലും ഒരു ഇല്ല. കോഴിക്കോട് ഡിഎംഓ ഇല്ലാത്ത അവസ്ഥ വളരെ മോശം. ഒരു ടീം ആയി നിപ്പയെ നേരിടണമെന്നും റിയാസ് ചൂണ്ടിക്കാട്ടി.
വിവരങ്ങൾ കൃത്യമായി കിട്ടുന്നില്ല. കോഡിനേഷൻ ഇല്ലാത്ത അവസ്ഥ ആണ്. ആരോഗ്യ മന്ത്രി ക്യാമ്പ് ചെയ്യണം. ഞങ്ങൾ സർക്കാരിന് ഒപ്പം ഉണ്ടാകും. ആരോഗ്യ മന്ത്രി ഉത്തരവാദിത്ത്വത്തോടെ സംസാരിക്കണം. മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്നും റിയാസ് ആവശ്യപ്പെട്ടു.