


കട്ടപ്പന : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. 35കാരി മാരി ആണ് മരിച്ചത്. ഇടുക്കി സൂര്യനെല്ലിയില്‍ ആണ് സംഭവം. ഇന്ന് രാവിലെയായിരുന്നു സംഭവം. മകളെ സ്കൂളില്‍ വിടാന്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
റോഡില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം ആന വരുന്നത് കാണാന്‍ കഴിഞ്ഞിരുന്നില്ല. കാട്ടാനയുടെ ആക്രമണത്തില്‍ മാരിയുടെ മകന് ഗുരുതര പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലമാണ് ഇവിടെ. ഇതോടെ സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തില്‍ മരണം അഞ്ചായി.
തുടര്‍ച്ചയായുണ്ടാകുന്ന ഈ ആക്രമണങ്ങള്‍ ഹൈറേഞ്ച് ജില്ലകളിലെ കര്‍ഷകരുടെയും വന അതിര്‍ത്തികളില്‍ താമസിക്കുന്നവരുടെയും അതുവഴി യാത്ര ചെയ്യുന്നവരുടേയും ജീവനും ഉപജീവനത്തിനും കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.