


ബംഗലൂരു : കര്‍ണാടകയിലെ ഡികെ ശിവകുമാര്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ വഹിക്കും. ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകളാണ് നല്‍കിയത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ മകന് പ്രിയങ്ക് ഖാര്‍ഗേയ്ക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല.
മലയാളികളായ കെ ജെ ജോര്‍ജിന് ഊര്‍ജ്ജം, വിനോദ സഞ്ചാര വകുപ്പുകളും, യു ടി ഖാദറിന് ആരോഗ്യ- കുടുംബക്ഷേമ വകുപ്പുകളും ലഭിച്ചു. സതീഷ് ജാര്‍ക്കിഹോളിക്ക് പൊതുമരാമത്ത് വകുപ്പും, കെ എച്ച് മുനിയപ്പയ്ക്ക് ഭക്ഷ്യ,സിവില്‍ സപ്ലൈസ് വകുപ്പുമാണ് നല്‍കിയിട്ടുള്ളത്. യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് നഗരവികസന വകുപ്പും നല്കി.
ബംഗലൂരു നഗരവികസന വകുപ്പ് കൃഷ്ണബൈര ഗൗഡയ്ക്കാണ് നല്‍കിയത്. ജലസേചന വകുപ്പ് രാമലിംഗ റെഡ്ഡിക്കും നല്കി. അതേസമയം ചോദിച്ച ബംഗലൂരു നഗരവികസന വകുപ്പ് ലഭിക്കാത്തതില്‍ രാമലിംഗ റെഡ്ഡി അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദിച്ച വകുപ്പ് ലഭിച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്നാണ് വൊക്കലിംഗ നേതാവായ രാമലിംഗ റെഡ്ഡി അറിയിച്ചിരിക്കുന്നത്.