


കൊച്ചി : മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര് വി ബാബു. ഇസ്ലാമിക തീവ്രവാദ അജണ്ടയാണ് ശ്രീറാമിനെതിരെയുള്ള ഈ നീക്കത്തിന് പിന്നിലുള്ളത്. ആലപ്പുഴ കലക്ടറായി നിയമിതനായ ശ്രീറാമിനെ പിണറായി സര്‍ക്കാര്‍ മാറ്റിയത് മുസ്ലീം തീവവാദികള്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്നായിരുന്നുവെന്നും ആര് വി ബാബു ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
ശ്രീറാം വെങ്കട്ടരാമനെതിരായി മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രതിഷേധം ജനാധിപത്യ വിരുദ്ധവും ധിക്കാരവുമാണ്. മാധ്യമ രംഗത്ത് ജമാ അത്തെ ഇസ്ലാമി ചെലുത്തുന്ന സ്വാധീനമാണ് ശ്രീറാമിനെതിരായുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ തെളിയുന്നത്. ഒരു മരണത്തിന്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുന്നത് മാധ്യമ ജിഹാദ് ആണെന്നും ആര് വി ബാബു ആരോപിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :-
മന്ത്രി ടി സിദ്ധിക്കിനൊപ്പം വാര്‍ത്ത സമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമനെതിരായി മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രതിഷേധം തികച്ചും ജനാധിപത്യവിരുദ്ധവും ധിക്കാരവുമാണ്. തന്റെ ജോലിയുടെ ഭാഗമായിട്ടാണ് ശ്രീറാം മന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ എത്തിയത് . ഒരു മാധ്യമ പ്രവര്ത്തകന് മരിക്കാനിടയായത് ശ്രീറാമാണെന്ന ആരോപണമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത് . എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ഒരു കുറ്റാരോപിതന് മാത്രമാണ് എന്ന സത്യം മാധ്യമ പ്രവര്ത്തകര്ക്കറിയാത്തതല്ല . ഏതെങ്കിലും ഒരു കോടതി അദ്ദേഹം കുറ്റക്കാരനാണെന്ന് ഈ സമയം വരെ വിധിക്കാത്തിടത്തോളം നിയമവ്യവസ്ഥയില്‍ അയാള്‍ കുറ്റക്കാരനല്ല . ഇസ്ലാമിക തീവ്രവാദ അജണ്ടയാണ് ശ്രീറാമിനെതിരെയുള്ള ഈ നീക്കത്തിന് പിന്നിലുള്ളത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ആലപ്പുഴ കളക്ടറായി നിയമിതനായ ശ്രീറാമിനെ പിണറായി സര്‍ക്കാര്‍ മാറ്റിയത് മുസ്ലീം തീവവാദികള്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്നായിരുന്നു. മാധ്യമ രംഗത്ത് ജമാ അത്തെ ഇസ്ലാമി ചെലുത്തുന്ന സ്വാധീനമാണ് ശ്രീറാമിനെതിരായുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ തെളിയുന്നത്. ഒരു വശത്ത് ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിക് കാപ്പനെ സര്‍വ്വ കഴിവും ഉപയോഗിച്ച് സംരക്ഷിക്കുകയും മറുവശത്ത് ബോധപൂര്‍വ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിന്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുകയും ചെയ്യുന്നത് ഒരു മാധ്യമ ജിഹാദ് ആണെന്ന് പറയാതെ വയ്യ.