


കൊച്ചി : ദേശാഭിമാനിയിൽ ലേഖന വിവാദമില്ല, പുറത്തുവന്ന വാർത്തകൾ നിഷേധിച്ച് എം സ്വരാജ്. കള്ളൻ വിജയൻ എന്ന ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടില്ല. ആർക്കെതിരെയും ദേശാഭിമാനിയിൽ നടപടിയില്ല. നടപടി ഉണ്ടെങ്കിൽ മറ്റുള്ളവരോട് പറയേണ്ട കാര്യവുമില്ല. വരാന്തപ്പതിപ്പ് വൈകിയത് സാങ്കേതിക കാരണങ്ങളാൽ, കാരണം വിശദീകരിക്കേണ്ട കാര്യമില്ല. എഡിറ്റർക്കെതിരെ നടപടിയെടുത്തിട്ടില്ല. എല്ലാ ലേഖനങ്ങളും കൊടുക്കണമെന്നില്ല. തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു. പത്രം വിതരണം ചെയ്തില്ലെന്ന് പ്രചരിപ്പിച്ചു. വി എസ് അനുസ്മരണം ഒഴിവാക്കിയെന്നത് തെറ്റെന്നും എം സ്വരാജ് വ്യക്തമാക്കി.
നടക്കുന്നത് തെറ്റായ പ്രചരണങ്ങൾ. ഇത് മാധ്യമ ധാർമികതയ്ക്ക് നിരക്കുന്നതല്ല. അച്ചടിച്ച പത്രം വിതരണം ചെയ്തില്ല എന്ന് പ്രചരിപ്പിച്ചു. ഒറ്റ മണിക്കൂറിൽ തന്നെ എത്ര വാർത്തകളാണ് മാറി മാറി വന്നത്. അച്ചടിച്ചത് വിതരണം ചെയ്തില്ല എന്ന് പിന്നീട് സൂചിപ്പിച്ചു. എല്ലാ വാർത്തകളും തെറ്റാണ്. അച്ചടിച്ച് വിതരണം ചെയ്തിട്ടില്ല എന്നത് തെറ്റ്.
ലേഖനം അച്ചടിക്കാൻ തീരുമാനിച്ചു എന്നതും തെറ്റ്. സാങ്കേതിക കാരണങ്ങളാലാണ് പത്രം അച്ചടിക്കാൻ വൈകിയത്. ദേശാഭിമാനിയിൽ ഇങ്ങനെ ഒരു ലേഖനം ഇല്ല. വാരാന്തപ്പതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികൾ വരും. ചിലത് പ്രസിദ്ദീകരിക്കും ചിലത് മാറ്റിവയ്ക്കും. അത് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ല. ഓരോ മാധ്യമങ്ങളുടെയും ഡെസ്കിൽ നടക്കുന്ന കാര്യങ്ങൾ ഇങ്ങനെ ഉണ്ടായിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ദേശാഭിമാനിയിൽ എന്തു കൊടുക്കണം എന്ത് കൊടുക്കേണ്ട എന്ന് നിങ്ങളല്ല തീരുമാനിക്കുന്നത്. കെ.ആർ അജയനെതിരെ നടപടിയെടുത്തുവെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. അങ്ങനെയൊരു നടപടി സ്വീകരിച്ചിട്ടില്ല. ഇനി സ്വീകരിച്ചാൽ മറ്റ് സ്ഥാപനങ്ങൾക്ക് എന്താണ് കാര്യം. നിങ്ങളുടെ ചാനലിൽ നിന്ന് നാടകീയമായ കാര്യങ്ങൾ ഉണ്ടായിട്ടില്ലേ.
സ്ഥാപനത്തിൻ്റെ അച്ചടക്കം സംബന്ധിച്ച് നടപടിയെടുക്കേണ്ട സാഹചര്യമുണ്ടായാൽ അതുണ്ടാകും. ഇല്ലെങ്കിൽ അതുണ്ടാവുകയുമില്ല. നിങ്ങൾക്കും ദേശാഭിമാനിലേക്ക് അയക്കാം. പക്ഷെ അത് പ്രസിദ്ദീകരിക്കേണ്ടതാണ് എന്ന് ദേശാഭിമാനി തീരുമാനിക്കും.ദേശാഭിമാനിയുടെ ആഭ്യന്തര കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ഇല്ല. നടപടി സംബന്ധിച്ച് ചോദ്യങ്ങളോട് ഞങ്ങൾ പ്രതികരിക്കേണ്ട കാര്യമില്ല. ദേശാഭിമാനിയുടെ ആഭ്യന്തരമായിട്ടുള്ള കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ചോദിക്കുന്നതിന് ഞാൻ മറുപടി പറയേണ്ടതുണ്ടോ. ഞാൻ ആരോടും വിശദീകരണം തേടിയിട്ടില്ല എന്ന് എം സ്വരാജ് മറുപടി നൽകി.