


തിരുവനന്തപുരം : ബെവ്കോ ചെയർമാൻ സ്ഥാനത്തുനിന്നുള്ള എം.ആര് അജിത് കുമാറിന്റെ മാറ്റം സ്ഥിരീകരിച്ച് എക്സൈസ് മന്ത്രി എം. ലിജു. ഔദ്യോഗിക കാര്യങ്ങൾ തുറന്നു പറയാൻ ഇല്ല. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും എല്ലാം ഉൾപ്പെടുന്ന ഔദ്യോഗിക സംവിധാനത്തിലൂടെയാണ് ഇത്തരം തീരുമാനങ്ങൾ ഉണ്ടാകുന്നത്. പറയാനുള്ളത് മുഖ്യമന്ത്രിയോടടക്കം പറഞ്ഞിട്ടുണ്ടെന്നും ലിജു പറഞ്ഞു.
എക്സൈസ് നയത്തിലെ മാറ്റം സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും അഭിപ്രായം കേൾക്കും. എൽഡിഎഫിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേത്. കള്ള് വ്യവസായത്തെ സംരക്ഷിക്കും. ബാറുകളുടെ സമയമാറ്റത്തെക്കുറിച്ച് തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.