


കോഴിക്കോട് : മൂന്ന് കിലോ എംഡിഎംഎയുമായി മുക്കം പൊലീസ് പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപോയി. നീലേശ്വരം സ്വദേശി മുഹമ്മദ് ഹനീഫയാണ് രക്ഷപ്പെട്ടത്.
ഇയാളെ തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരക്ക് സമീപം ട്രെയിനിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ഹനീഫ പിടിയിലായത്. നിരന്തരം ഡൽഹിയിൽ പോകുന്ന പ്രതി ലഹരി വസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചിരുന്നുവെന്നാണ് വിവരം.