


തിരുവനന്തപുരം : വിഡി സതീശന് സര്‍ക്കാരിലെ ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്, വി ഇ അബ്ദുള്‍ ഗഫൂര്‍, കെ എം ഷാജി എന്നിവരാണ് നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.
കോഴിക്കോട് ജില്ലയ്ക്ക് പ്രാതിനിധ്യം ലഭിക്കുന്നതിന് രണ്ടരവര്‍ഷത്തിന് ശേഷം പാറയ്ക്കല്‍ അബ്ദുള്ള മന്ത്രിയാകുമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.