


കോഴിക്കോട് : കുറ്റ്യാടി കട്ടിപ്പാറയിലെ ജനവാസമേഖലയിൽ ഭീതിപരത്തി കാട്ടുപോത്ത്. പോത്തിന്റെ മുന്നിൽപ്പെട്ട യാത്രക്കാർ ഓടിരക്ഷപെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളിയാഴ്ച പകൽ മുതലാണ് ജനവാസമേഖലയിൽ കാട്ടുപോത്തിനെ കണ്ടുതുടങ്ങിയത്. , വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എന്നാൽ ഇതുവരെ കാട്ടുപോത്തിനെ കണ്ടെത്താനായില്ല.