


കൊച്ചി : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് മരട് പൊലീസ്. ജോജോമോൻ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് കേസെടുത്തത്.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മോഡലിന്റെ പരാതിയിലാണ് കേസ്. ജോജോ മുൻപ് രണ്ട് വിവാഹം കഴിച്ചിരുന്നെന്നും ഇക്കാര്യം മറച്ചുവച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു
ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നതോടെ പ്രതി ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഡേറ്റിംഗ് ആപ്പായ ബംബിൾ വഴിയുള്ള പരിചയമാണ് പ്രതി മുതലെടുത്തത്.
കേസിൽ പ്രതിയായതോടേ ജോജോ കുരിശിങ്കൽ ഒളിവിൽ പോയി. ദൃശ്യങ്ങൾ പകർത്തി പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ മൊഴിയിൽ പറയുന്നു. ഒളിവിൽ കഴിയാൻ പ്രതിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതായും ആക്ഷേപമുണ്ട്.