


കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിൽ റീ പോളിങ് നടത്താൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാപക ക്രമക്കേട് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഈ മാസം 21നാണ് ഇവിടെ റീ പോളിങ്. 24നു വോട്ടെണ്ണും. ഈ മണ്ഡലത്തിലെ 285 പോളിങ് ബൂത്തുകളിലാണ് റി പോളിങ്.
തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ സംഘർഷമുണ്ടായ മേഖലയാണ് ഫാൽത. രണ്ടാം ഘട്ടത്തിലാണ് ഈ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. പിന്നാലെ വ്യാപക ക്രമക്കേട് ആരോപണങ്ങളും ഉയർന്നു. ഏപ്രിൽ 29നായിരുന്നു ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്. ഏപ്രിൽ 23നായിരുന്നു സംസ്ഥാനത്തെ ആദ്യ ഘട്ട വോട്ടെടുപ്പ്.
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ കഴിഞ്ഞ ദിവസം റീ പോളിങ് നടന്നിരുന്നു. മഗ്രാഹട്ട് പശ്ചിം മണ്ഡലത്തിലെ 11 ബൂത്തുകളിലും