


കോഴിക്കോട് : പേരാമ്പ്രയില്‍ യുവതിക്ക് പാമ്പു കടിയേറ്റു. ചിത്രാഞ്ജലിയില്‍ ശിവദാസന്റെ മകള്‍ അഞ്ജലി (36) ക്കാണ് പാമ്പു കടിയേറ്റത്. ശംഖുവരയന്‍ പാമ്പാണ് കടിച്ചത്.
വീടിനുള്ളില്‍ വെച്ചാണ് യുവതിക്ക് പാമ്പുകടിയേല്‍ക്കുന്നത്. പാമ്പിനെ പിന്നീട് വീടിന്റെ ശുചിമുറിയില്‍ നിന്നും കണ്ടെത്തി. പാമ്പുകടിയേറ്റു എന്നു മനസ്സിലാക്കിയ ഉടന്‍ തന്നെ അഞ്ജലിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് കുറ്റ്യാടിയിൽ ഒരു വീട്ടിൽ നിന്നും അഞ്ചു പാമ്പുകളെ പിടികൂടിയിരുന്നു.