


ബത്തേരി : പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി വിൽസൺ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.കോളിയാടി ചെമ്പകചുവട്ടിൽ കാറിന് സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് മരണം.