


തൃശൂർ : ഉഷ്ണ തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളജുകൾ (പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (24-04-26) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഏപ്രിൽ 23, 24 തിയതികളിൽ ഉഷ്ണതരംഗ സാധ്യതക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും ജില്ലയിലെ താപനില 40°C വരെ ഉയരാനുള്ള സാധ്യത മുന്നറിയിപ്പുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നത്.
സ്ഥാപനങ്ങൾക്ക് അത്യാവശ്യസാഹചര്യങ്ങളിൽ ഓൺലൈനായി ക്ലാസ്സുകൾ നടത്താവുന്നതാണ്. സർവകലാശാലകൾ/ബോർഡുകൾ, സംസ്ഥാന സർക്കാർ ഇതിനകം അറിയിച്ചിട്ടുള്ളതും ഷെഡ്യൂൾ ചെയ്ത പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.