


ന്യൂഡല്‍ഹി : ലൈംഗികാതിക്രമ പരാതിയിൽ എച്ച്ആര്‍ഡിഎസ് സ്ഥാപക ചെയര്മാന് അജി കൃഷ്ണന് കസ്റ്റഡിയില്‍. പോക്സോ പരാതിയിലാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആര്‍ഡിഎസിലെ ജീവനക്കാരനാണ് പരാതി നല്‍കിയത്. പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നുമാണ് എച്ച്ആര്‍ഡിഎസിന്റെ വിശദീകരണം.
11 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിക്കെതിരെ 2024-ല്‍ അതിക്രമം നടന്നതെന്നാണ് പരാതി. പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, പരാതി അടിസ്ഥാനരഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് എച്ച്ആര്‍ഡിഎസിന്റെ ന്യായം.