

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമൂഹത്തെ ഒപ്പം നിര്‍ത്താന്‍ ബിജെപി സംസ്ഥാന നേതൃത്വം സ്വീകരിച്ച നയത്തെ വിമര്‍ശിച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി പി സെന്‍കുമാര്‍. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളത്തിൽ ബിജെപിയെ എവിടെ എത്തിച്ചു എന്ന ചോദ്യം ഉന്നയിച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാര്‍ ബിജെപി നേതൃത്വത്തെ വിമര്‍ശിച്ചത്.
‘കോര്‍ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യന്‍ ഔട്ട് റീച്ചിനായി പോയപ്പോള്‍ ഞാന്‍ പറഞ്ഞതാണ്. ചത്തിസ്ഗഡ് പ്രശ്നം വന്നപ്പോള്‍ ഞാന്‍ പോസ്റ്റ് ഇട്ടതാണ്. ഷോണ്‍ ജോര്‍ജും പിസി ജോര്‍ജും പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണ്. ഇവരുടെയൊന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാന്‍ ബിജെപിക്ക് സാധിക്കും എന്ന് കൂടി ഇവര്‍ക്ക് മനസ്സിലാകണം. ലോകം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യില്‍ നിന്നും അവരെ രക്ഷിക്കുന്നത് ബിജെപി മാത്രമാണ്. അത് കൂടെ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയണമായിരുന്നു.ഈ തെരഞ്ഞെടുപ്പില്‍ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതൊരു സഹായവും ഇല്ലാതെയാണ് എന്ന് മനസ്സിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധി എല്ലാവരും കാണിച്ചാല്‍ നന്ന്’- സെന്‍കുമാര്‍ കുറിച്ചു.
ടി പി സെന്‍കുമാറിൻറെ ഫെയ്സ്ബുക്ക് കുറിപ്പ് :-
കോര്‍ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യന്‍ ഔട്ട് റീച്ചിനായി പോയപ്പോള്‍ ഞാന്‍ പറഞ്ഞതാണ്.
ചത്തിസ്ഗഡ് പ്രശ്നം വന്നപ്പോള്‍ ഞാന്‍ പോസ്റ്റ് ഇട്ടതാണ്.
കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളം ബിജെപിയെ എവിടെ എത്തിച്ചു?
ഷോണ്‍ ജോര്‍ജും ശ്രീ പിസി ജോര്‍ജും പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണ്.
വാസ്തവത്തില്‍ ആര്‍ക്കാണ് എല്ലാ ആനുകൂല്യങ്ങളും എടുക്കുന്നതല്ലാതെ അതിന് തക്കതായ എന്തെങ്കിലും തിരിച്ചു ചെയ്യുന്നുണ്ടോ ? എല്ലായിപ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവം!
ഇവരുടെയൊന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാന്‍ ബിജെപിക്ക് സാധിക്കും എന്ന് കൂടി ഇവര്‍ക്ക് മനസ്സിലാകണം.
അവരുടെ ലാഭത്തിന് വേണ്ടിയാണ്. അതായത് ലോകം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യില്‍ നിന്നും അവരെ രക്ഷിക്കുന്നത് ബിജെപി മാത്രമാണ്. അത് കൂടെ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയണമായിരുന്നു.
ഈ തെരഞ്ഞെടുപ്പില്‍ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതോരു സഹായവും ഇല്ലാതെയാണ് എന്ന് മനസ്സിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധി എല്ലാവരും കാണിച്ചാല്‍ നന്ന് !