


തൃശൂർ : തൃശൂരിൽ വോട്ടു ചെയ്തു പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പട രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ ) ആണ് മരിച്ചത്. 65 വയസ്സായിരുന്നു.
രാവിലെ 10.45-നായിരുന്നു സംഭവം. വാണിയംപാറ ഇകെഎം യുപി സ്കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്നതിനിടെ കുഴഞ്ഞുവീണു. ഉടൻതന്നെ ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.