


തിരുവനന്തപുരം : കിളിമാനുരില്‍ ബൈക്ക് ഓടയില്‍ വീണുണ്ടായ അപകടത്തില്‍ സഹോദരങ്ങളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പുല്ലെയില്‍ സ്വദേശികളായ അഭി (20) അഭിഷേക് (22) എന്നിവരാണ് മരിച്ചത്.
ബൈക്ക് റോഡില്‍ തെന്നി വീണാണ് അപകടം ഉണ്ടായത്. വിദ്യാര്‍ഥിയായ അഭിജിത്തിനെ കൊണ്ടുവിടാന്‍ ബസ്റ്റാന്ഡിലേക്കുള്ള യാത്രയിക്കിടെ രാവിലെ ആറരയോടെ ആയിരുന്നു അപകടം. വീടിന് സമീപത്ത് വച്ച് തന്നെയാണ് അപകടം ഉണ്ടായത്.
വേഗതിലായിരുന്ന ബൈക്ക് തെന്നിവീണ് ഓടയിലേക്ക് വീഴുകയായിരുന്നു. ഇരുവരുടെയും തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. രാവിലെ ആറരയോടെയാണ് അപകടം. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.