


കോഴിക്കോട് : മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കെഎസ്യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിപിഐഎം പ്രവര്‍ത്തകരായ മിഥുന് ലാല്‍, രൂപേഷ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
കെഎസ്യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുന്‍ ബാലന്റ തോടന്നൂരിലെ വീടിന് നേരെയായിരുന്നു കഴിഞ്ഞ ഫെബ്രുവരി 27ന് പുലര്‍ച്ചെ ബോംബെറിഞ്ഞത്. മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. വീടിന്റ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുന്ന അക്രമികളുടെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു.